20 വർഷം മുൻപ് ഒളിവിൽ പോയി, പച്ചക്കറി കടയിൽ തൊഴിലാളി; കൊലപാതക കേസിലെ പ്രതിയെ വീണ്ടും കുടുക്കി പൊലീസ് 

സിപിഎം നേതാവിനെ കൊന്ന കേസിലെ ഏഴാം പ്രതി സമീർഖാൻ 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: സിപിഎം നേതാവിനെ കൊന്ന കേസിലെ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കൊല്ലം അഞ്ചൽ സ്വദേശി അഷറഫിനെ വധിച്ച കേസിലെ പ്രതി സമീർഖാനാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയായിരുന്ന സമീർഖാൻ. 

മാതാപിതാക്കളുടേയും മക്കളുടേയും മുന്നിലിട്ടാണ് 2002ൽ അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2004ൽ ജാമ്യത്തിറങ്ങിയ സമീർഖാൻ ഒളിവിൽ പോയി. ഇതോടെ പുനലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എൻഡിഎഫ് പ്രവർത്തകനായിരുന്നു സമീർഖാൻ. 

സമീർഖാൻറെ അമ്മയുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാക്കിയാണ് പൊലീസ് സമീർഖാനെ വീണ്ടും പിടികൂടിയത്. അമ്മയുമായി പ്രതി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന നി​ഗമനത്തിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരം ഭാഗത്ത് ഒളിവിൽ കഴിയുകയാണെന്നും കണ്ടെത്തി. വെഞ്ഞാറമ്മൂട്ടിലെ പച്ചക്കറി കടയിൽ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴാണ് പ്രതി അറസ്റ്റിലായത്. 

സമീർഖാൻ ഒളിവിൽ പോയതിന് ശേഷം വിവിധ ജില്ലകളിൽ പല പേരുകളിൽ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com