സ്വന്തമായി വീടുണ്ടെങ്കിലും വഴിയരികില്‍; അവശര്‍ക്കു ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി പഞ്ചായത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 11:45 AM  |  

Last Updated: 09th December 2022 11:45 AM  |   A+A-   |  

thenkurissi

അതി ദരിദ്രര്‍ക്കു ഭക്ഷണമെത്തിച്ചു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം/പിആര്‍ഡി

 

പാലക്കാട്: ആരുമില്ലാത്തതും അവശരുമായി വഴിയരികിലും മറ്റുമായി കണ്ടെത്തിയ അനാഥരായ ഏഴ് പേര്‍ക്കു ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത്. അതിദാരിദ്ര നിര്‍മാര്‍ജ്ജന ഉപ പദ്ധതിയിലുള്‍പ്പെടുത്തിയാണ്  അനാഥര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കിയത്. 

സ്വന്തമായി വീടുണ്ടെങ്കിലും ഇവരില്‍ പലരും വഴിയരികിലാണ് താമസിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ ദിവസവും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കും. 

ഭക്ഷണ വിതരണോദ്ഘാടനം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗ്ഗവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സ്വര്‍ണമണി അധ്യക്ഷയായി. വാര്‍ഡംഗം അജീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ. പി. വേലായുധന്‍, സെക്രട്ടറി കെ. കിഷോര്‍, അസിസ്റ്റന്റ് സെക്രട്ടറി എം സുധീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, വാര്‍ഡംഗങ്ങള്‍, ബ്ലോക്ക് ഹൗസിങ് ഓഫീസര്‍ സലിം, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വനജ, വി.ഇ.ഒ  സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ! വിചിത്ര സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ; പൊലീസ് അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ