ഫൂട്ട് റെസ്റ്റ് ഒടിഞ്ഞു; മകന്റെ ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് റോഡില്‍ വീണ് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 07:28 AM  |  

Last Updated: 10th December 2022 07:28 AM  |   A+A-   |  

road_accident

കൊല്ലം ചവറയില്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ച ശോഭ


ആറാട്ടുപുഴ: ഫൂട്ട് റെസ്റ്റ് ഒടിഞ്ഞതോടെ മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് റോഡിൽ വീണ് മരിച്ചു. കൊല്ലം ചവറ ചിറ്റൂർ പൊന്മന പുത്തൻപുര കിഴക്കതിൽ ഗോകുലം ഗോപകുമാറിൻ്റെ ഭാര്യ ശോഭ (46) ആണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം ഉണ്ടായത്. തീരദേശ പാതയിൽ ആറാട്ടുപുഴ തറയിൽകടവ് ഫിഷറീസ് ആശുപത്രിക്കു സമീപം എത്തിയപ്പോഴാണ് ബൈക്കിലെ ഫുട്ട് റെസ്റ്റ് ഒടിഞ്ഞത്. 

കാറ്ററിങ് ജോലിക്കാരിയായിരുന്നു ശോഭ. ഇളയ മകൻ രാഹുലിന്റെ കൂടെ രാമഞ്ചേരി ഭാഗത്തുള്ള കല്യാണ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. തലയടിച്ചു റോഡിലേക്കു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ