13കാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2022 01:06 PM  |  

Last Updated: 22nd December 2022 01:06 PM  |   A+A-   |  

jails

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിന തടവ്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

തിരുവനന്തപുരം പള്ളിച്ചല്‍ ഞാറയില്‍ക്കോണം സ്വദേശിയായ പ്രതിയെയാണ് കോടതി ശിക്ഷിച്ചത്. 13 കാരിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. 

കേസില്‍ ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. ജീവിതാവസാനം വരെ പ്രതി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പൂജ നടത്തിയത് ഡ്രസ് ഒന്നും ഇല്ലാതെ, വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ