കേരള സര്‍വകലാശാല വിസി നിയമനം: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കേരള സര്‍വകലാശാല വിസി നിയമനത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം

കൊച്ചി: കേരള സര്‍വകലാശാല വിസി നിയമനത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു മാസത്തിനകം സെനറ്റ് നോമിനിയെ നിര്‍ദേശിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.  സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാന്‍സലര്‍ അല്ലെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നിര്‍ദേശിക്കണമെന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ നോമിനിയെ ഒരു മാസത്തിനകം നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ സമയപരിധിയില്‍ നോമിനിയെ നല്‍കിയില്ലെങ്കില്‍ യുജിസി ചട്ടവും കേരള സര്‍വകലാശാല നിയമവും അനുസരിച്ചു ചാന്‍സലര്‍ക്കു നടപടിയെടുക്കാം. സെനറ്റ് നോമിനിയെ നല്‍കിയാല്‍ ആ വ്യക്തിയെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും സമയപരിധി നിശ്ചയിച്ച് എത്രയും വേഗം വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കണമെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നത്.

കമ്മിറ്റിയിലേക്കുള്ള നോമിനിയെ നല്‍കുന്നില്ലെങ്കില്‍ സെനറ്റ് പിരിച്ചുവിടാന്‍ ചാന്‍സലറോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സെനറ്റ് അംഗമായ എസ് ജയറാം നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com