പരാതികളും നിർദേശങ്ങളും നേരിട്ട് പറയാം; ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി നാളെ

ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് മറുപടി നൽകും
മന്ത്രി ജി ആര്‍ അനില്‍ /ഫോട്ടോ: ഫെയ്സ്ബുക്ക്
മന്ത്രി ജി ആര്‍ അനില്‍ /ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി നാളെ ( ഫെബ്രുവരി 4 ) നടക്കും.  വൈകിട്ട് 3 മുതൽ 4 വരെ  ജനങ്ങൾക്ക് മന്ത്രിയോട് നേരിട്ട് പരാതികളും നിർദേശങ്ങളും ഉന്നയിക്കാം. 

ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി നേരിട്ട് മറുപടി നൽകും. വിളിക്കേണ്ട നമ്പർ- 8943873068.

മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും

സപ്ലൈകോ വില്പനശാലകളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന 'Track Supplyco', സപ്ലൈകോയെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ കഴിയുന്ന 'Feed Supplyco' എന്നീ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. 

രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. ക്രിസ്തുമസ്-ന്യൂ ഇയറിനോട് അനുബന്ധിച്ച് ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സപ്ലൈകോ നടത്തിയ മത്സരത്തിലെ വിജയികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com