​ഗുരുവായൂരിൽ ഭണ്ഡാര വരവ് 1.84 കോടി; നിരോധിച്ച ആയിരം, 500 കറൻസികളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 07:56 PM  |  

Last Updated: 05th February 2022 07:56 PM  |   A+A-   |  

Guruvayur_temple

ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ

 

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1 ,84,88,856 രൂപ.  ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 19O  ഗ്രാമാണ്. 

നിരോധിച്ച ആയിരം രൂപയുടെ എട്ട് കറൻസിയും 500 ൻ്റെ 15 കറൻസയും ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്കിനായിരുന്നു ചുമതല. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.