നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 09:41 PM  |  

Last Updated: 10th February 2022 09:41 PM  |   A+A-   |  

KOZHIKODE accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്:  താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു.വയനാട് നടവയല്‍ നെയ്ക്കുപ്പ കാഞ്ഞിരത്തിന്‍ കുന്നേല്‍ ഷിബു മാത്യുവിന്റെ മകന്‍ സാവിയോ ഷിബു (4) ആണ് മരിച്ചത്. ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടര്‍ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ ഷിബു, റീന, റീജ, എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്‌കൂട്ടര്‍ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുണിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.