പാലക്കാട് പാമ്പന്‍തോട് വനത്തില്‍ യുവാവിനെ കാണാതായി, തിരച്ചിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 05:32 PM  |  

Last Updated: 10th February 2022 05:36 PM  |   A+A-   |  

youth missing

പാമ്പന്‍ തോട് വനത്തില്‍ യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു, ടെലിവിഷന്‍ ദൃശ്യം

 

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ ആദിവാസി യുവാവിനെ കാണാതായി. 22കാരനായ പ്രസാദ് എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

വനവിഭവങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവാവ് വനത്തിലെത്തിയത്. ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയുമുണ്ടായിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് മറ്റെല്ലാവരും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ച് തിരച്ചില്‍ ആരംഭിച്ചത്. 

മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട് നിന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തുന്നതിനായി പുറപ്പെട്ടിട്ടുണ്ട്.