കൊച്ചിയില്‍ അമ്മയും രണ്ടു കുട്ടികളും മരിച്ച നിലയില്‍; ഗൃഹനാഥന്‍ കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 12:05 PM  |  

Last Updated: 01st January 2022 12:05 PM  |   A+A-   |  

Mother and two children dead in Kochi

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം കടവന്ത്രയില്‍ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നാലും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. 

തമിഴ്‌നാട് സ്വദേശിയായ ജോയമോള്‍ (33), ലക്ഷ്മീകാന്ത് (8), അശ്വന്ത് (4) എന്നിവരാണ് മരിച്ചത്. ജോയമോളുടെ ഭര്‍ത്താവ് നാരായണന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാരായണന്‍ കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുകയായിരുന്നു.

രണ്ടുവര്‍ഷമായി ഇവര്‍ കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, കൂട്ട ആത്മഹത്യയാണോ എന്നതില്‍ വ്യക്തതയില്ല.