തഹസില്‍ദാരുടെ തലക്ക് ഫയല്‍ എടുത്തെറിഞ്ഞു; പരിക്ക്; കേസ്

ചാലക്കുടി താലൂക്ക് ഓഫിസില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയ ആളാണ്  ഭൂരേഖ തഹസില്‍ദാര്‍ മധുസൂദനനെ ഫയല്‍ കൊണ്ട് തലയ്‌ക്കെറിഞ്ഞത്
തഹസില്‍ദാരുടെ തലക്ക് ഫയല്‍ എടുത്തെറിഞ്ഞു; പരിക്ക്; കേസ്

തൃശൂര്‍: തഹസില്‍ദാരുടെ തലക്ക് ഫയല്‍ എടുത്തെറിഞ്ഞു. ചാലക്കുടി താലൂക്ക് ഓഫിസില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയ ആളാണ്  ഭൂരേഖ തഹസില്‍ദാര്‍ മധുസൂദനനെ ഫയല്‍ കൊണ്ട് തലയ്‌ക്കെറിഞ്ഞത്.  ഡിസംബര്‍ 28 നായിരുന്നു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. ഒന്നാം തീയതി തന്നെ വില്ലേജില്‍ നിന്ന് മറുപടിയും നല്‍കിയിരുന്നു.

എന്നാല്‍  ആ ദിവസം താലൂക്ക് വികസന സമിതിയുടെ മീറ്റിംഗ് ആയതിയനാല്‍ തിങ്കളാഴ്ചയാണ് സെക്‌സഷനില്‍ ഫയല്‍ എത്തിയത്. പരാതിക്കാരോട് രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ പരിശോധിച്ചിട്ടു നടപടിയെടുക്കാം എന്നു അറിയിക്കുകയും ഫോണ്‍ നമ്പര്‍ സെക്ഷനില്‍ കൊടുത്തു പൊയ്‌ക്കോളും എന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം പരാതിക്കാരനായ സജീവനും ഭാര്യയും ക്ഷുഭിതരായി മടങ്ങി വരികയും സജീവന്‍ സ്വന്തം തലയില്‍ അടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നെന്ന് തഹസില്‍ദാര്‍ പറയുന്നു.

ഇതിനിടെ സജീവന്‍ മേശപ്പുറത്തിരുന്ന ഫയല്‍ എടുത്ത് തഹസില്‍ദാരെ എറിയുകയായിരുന്നു. ഏറില്‍ തഹസില്‍ദാര്‍ക്ക് ഇടത്തെ നെറ്റിയില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയാണ് തഹസില്‍ദാരെ ആശുപത്രിയിലെത്തിച്ചത്. ആറു മാസം മുന്‍പാണ് ചാലക്കുടി താലൂക്ക് ഓഫീസില്‍ ജോലിക്കെത്തിയത്. മുന്‍പും ചാലക്കുടിയില്‍ ജോലി ചെയ്തിട്ടുണ്ട്. ചാലക്കുടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മുന്‍പ് വിറ്റ സ്ഥലത്തിന്റെ വഴി തര്‍ക്കവുമായി  ബന്ധപ്പെട്ടാണ് സജീവന്‍ പരാതിയുമായി താലൂക്ക് ഓഫിസില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com