ഇടപ്പള്ളിയിൽ പൊലീസിനെ ബൈക്ക് മോഷ്ടാവ് ആക്രമിച്ചു; എഎസ്ഐയ്ക്ക് കുത്തേറ്റു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 08:28 AM  |  

Last Updated: 05th January 2022 08:28 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ പൊലീസിനെ ബൈക്ക് മോഷ്ടാവ് ആക്രമിച്ചു. ആക്രമണത്തിൽ എഎസ്ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ​ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. 

കളമശേരിയിൽ നിന്ന കവർന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് ആക്രമണം. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം പുലർച്ചെയാണ് സംഭവം. എച്ച്എംടി കോളനിയിലെ ബിച്ചു എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കൈത്തണ്ടയിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.