ഒമൈക്രോൺ വ്യാപനം മൂന്നാംതരംഗമായി കണക്കാക്കണം, ഒരാഴ്ച കേരളത്തിന് നിർണായകം; മന്ത്രിസഭാ യോഗം വിലയിരുത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 06:37 AM  |  

Last Updated: 05th January 2022 08:19 AM  |   A+A-   |  

omicron cases in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപനവും മൂന്നാംതരംഗ ഭീഷണിയും നിലനിൽക്കുന്നതിനാൽ വരാനിരിക്കുന്ന ഒരാഴ്ച്ച കേരളത്തിന് നിർണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. ഒമൈക്രോൺ വ്യാപനത്തെ മൂന്നാംതരംഗമായിത്തന്നെ കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. ഒമൈക്രോൺ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. 

25 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവുമുയർന്ന കോവിഡ് കേസുകളാണ് ഇന്നലെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. 3600ലധികം പേർക്കാണ് ഇന്നലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. പുതുവത്സരാഘോഷവും അവധിദിനങ്ങളും കഴിഞ്ഞതോടെ വ്യാപനം ഒരാഴ്ച്ചക്കുള്ളിൽ മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി ഉയരും. 

ഒമൈക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയർപോർട്ടുകളിൽ ശക്തിപ്പെടുത്തണം.