പുട്ട് മനംകവർന്നു; ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത് പുട്ടുകുറ്റിയും വാങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 08:14 AM  |  

Last Updated: 05th January 2022 08:16 AM  |   A+A-   |  

venkaiah_naidu_wife

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭാര്യയും

 

കൊച്ചി; കേരള സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും ഭാര്യ ഉഷയും ഡൽഹിയിലേക്ക് മടങ്ങിയത് പുട്ടുകുറ്റിയുമായി. ഉപരാഷ്ട്രപതിക്കു മുൻപിൽ പല വിഭവങ്ങളും എത്തിയെങ്കിലും അദ്ദേഹത്തിന്റെ മനം കവർന്നത് കേരളത്തിന്റെ സ്വന്തം ഭക്ഷണമായ പുട്ടായിരുന്നു. തുടർന്ന് ജീവനക്കാരോട് പറഞ്ഞ് പുട്ടുകുറ്റി വാങ്ങിപ്പിക്കുകയായിരുന്നു. 

രണ്ടു ദിവസം എറണാകുളത്തെ സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു വെങ്കയ്യനായിഡുവും ഉഷയും. അവിടെവച്ചാണ് ഇരുവരും പുട്ടുമായി ഇഷ്ടത്തിലാവുന്നത്. തുടർന്ന് അവിടത്തെ ജീവനക്കാരോട് പുട്ട് ഉണ്ടാക്കുന്ന രീതി ചോദിച്ചു മനസ്സിലാക്കി. അതിനു പിന്നാലെ ചിരട്ടയിലും സ്റ്റീലിലുമുള്ള പുട്ടുകുറ്റികൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം നൽകി പുട്ടുകുറ്റി വാങ്ങി അതുമായാണ് ഇവർ മടങ്ങിയത്. പുട്ടിനു പുറമേ, കേരളീയരീതിയിൽ വറുത്ത തിരുതയും കരിമീൻ പൊള്ളിച്ചതും വാഴയിലയിലെ സദ്യയും ഉപരാഷ്ട്രപതിക്കും ഭാര്യയുടേയും മനം കവർന്നു.