തോട്ടിൽ കാൽ കഴുകുന്നതിനിടെ പാഞ്ഞുവന്ന കാട്ടുപന്നി വയറ്റിൽ കുത്തി; 64കാരന് ഗുരുതര പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 08:52 AM  |  

Last Updated: 07th January 2022 08:52 AM  |   A+A-   |  

wild boar attack

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കിളിമാനൂ‍ർ സ്വദേശിയായ ചന്ദ്രശേഖരപിള്ള (64)യ്ക്കാണ് പരിക്കേറ്റത്. തോട്ടിൽ കാൽ കഴുകുന്നതിനിടെയാണ് ഇയാളെ കാട്ടുപന്നി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെ മഞ്ഞപ്പാറയ്ക്കു സമീപമാണ് സംഭവം. പാഞ്ഞുവന്ന പന്നി പിള്ളയുടെ വയറ്റിൽ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാ‍ർ ഇയാളെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയ നടത്തി.

കിളിമാനൂ‍ർ മുക്ക് റോഡ‍ിലെ ഓട്ടോ ഡ്രൈവറാണ് ചന്ദ്രശേഖരപിള്ള.