'പ്രചരിക്കുന്നത് ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും, ഞങ്ങൾ ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു'; ഭാമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 07:16 AM  |  

Last Updated: 14th January 2022 07:16 AM  |   A+A-   |  

bhaama_instagram_post

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

ന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നതെന്നും താരം ഇൻസ്റ്റ​ഗ്രാം കുറിപ്പിലൂടെ ആരാധകരെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാശ്രമം നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഭാമ തന്നെ രം​ഗത്തെത്തിയത്. 

ഭാമയുടെ കുറിപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ... ഞങ്ങൾ ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.- ഭാമ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് 

കഴിഞ്ഞ ദിവസമാണ് കേസിലെ സാക്ഷിയായിരുന്ന യുവനടി ആത്മഹത്യാശ്രമം നടത്തിയതായി വാർത്ത വന്നത്. നടിയുടെ ആത്മഹത്യാശ്രമത്തിന്  ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നായാരുന്നു സൂചനകൾ. ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാർത്തകൾ വന്നിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. അതിന് പിന്നാലെയുള്ള യുവനടിയുടെ ആത്മഹത്യാ ശ്രമം സംശയങ്ങൾ ഉയർത്തിയിരുന്നു.