മൂന്നാം നിലയിലെ പടിക്കെട്ടിൽ നിന്ന് കാൽവഴുതി വീണു, ഐഎന്‍ടിയുസി നേതാവ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

വിശദമായ പരിശോധനക്കായി ലോഡ്ജിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്
എംഎസ് സുമേഷ്
എംഎസ് സുമേഷ്

ഇടുക്കി; കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീണ് ഐഎന്‍ടിയുസി നേതാവ് മരിച്ചു. നെടുങ്കണ്ടം മുല്ലവേലില്‍ എംഎസ് സുമേഷ് (41) ആണ് മരിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ അറിയിച്ചു.

സിസിടിവിയിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു

ഐഎന്‍ടിയുസി ഇടുക്കി ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറുമായിരുന്നു സുമേഷ്. കോവിഡ് കാല പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടത്തിലും മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ പരിശോധനക്കായി ലോഡ്ജിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഷീജയാണ് ഭാര്യ. രണ്ടുവയസുള്ള മകന്‍ അഭീഷ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com