പിന്നിലിരുന്ന പെണ്‍കുട്ടി തെറിച്ചുവീണു, ബൈക്ക് ഓടിച്ച വിദ്യാര്‍ഥിക്കു ക്രൂര മര്‍ദനം, കല്ല് കൊണ്ട് തലയ്ക്കടിച്ചു; തൃശൂരില്‍ സദാചാര ഗുണ്ടായിസം- വീഡിയോ

വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്ക് ഓടിച്ച  സഹപാഠിക്ക് ക്രൂര മര്‍ദ്ദനം
തൃശൂരില്‍ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യം
തൃശൂരില്‍ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യം

തൃശൂര്‍: വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്ക് ഓടിച്ച  സഹപാഠിക്ക് ക്രൂര മര്‍ദ്ദനം. ചിയ്യാരം ഗലീലി ചേതന കോളജിലെ ബിരുദ വിദ്യാര്‍ഥിയായ അമലിനെ ചിലര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ല് കൊണ്ട് തലയ്ക്കടിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ദൃശ്യങ്ങള്‍. എന്തിനാണ് തന്നെ മര്‍ദ്ദിച്ചത് എന്നറിയില്ലെന്ന് അമല്‍ പറയുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം. ഭക്ഷണം കഴിക്കാനായി സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അമല്‍ പറയുന്നു.

'തന്നെ മര്‍ദ്ദിച്ചവരെ മുന്‍പരിചയമില്ല. അവര്‍ തന്നെ മര്‍ദ്ദിച്ചത് എന്തിനാണ് എന്ന് അറിയില്ല. പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തതാണോ അവരെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താന്‍ ധരിച്ച ജോക്കര്‍ വസ്ത്രമാണോ അവര്‍ക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനല്ലേ നാട്ടുകാര്‍ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്തിനാണ് തല്ല് കിട്ടിയത് എന്നുപോലും അറിയില്ല. മര്‍ദ്ദനത്തിനിടെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു'- അമല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com