സംസ്ഥാനത്ത് 62 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗികൾ 707
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2022 08:29 PM |
Last Updated: 20th January 2022 08:29 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തൃശൂർ 14, കണ്ണൂർ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസർക്കോട് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.
ഒരാൾ യുഎഇയിൽ നിന്നു വന്ന തമിഴ്‌നാട് സ്വദേശിയാണ്. 49 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഒരാൾ ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും വന്നതാണ്. 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 707 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നു 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നു ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്ന 28 പേരാണുള്ളത്.
അതിനിടെ സംസ്ഥാനത്ത് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂർ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂർ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസർക്കോട് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.