ബൈക്കില്‍ ദേശിയ പര്യടനം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 08:37 AM  |  

Last Updated: 07th July 2022 08:37 AM  |   A+A-   |  

bike_

പ്രതീകാത്മക ചിത്രം

 

കാസർകോട്: ബൈക്കിൽ ദേശീയ പര്യടനത്തിന് ഇറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ എസ്എൽ പുരത്ത് പി എസ് അർജുൻ (31) ആണ് മരിച്ചത്. 

സുഹൃത്തായ ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിൽ വെച്ചാണ് അർജുൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂരിൽ നിന്ന് വരുന്ന വഴി കൈ കുഴയുന്നതിനെ തുടർന്ന് അർജുൻ തലശേരിയിൽ വെച്ച് ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. 

9 മാസത്തോളം വിദേശത്തായിരുന്നു മെക്കാനിക്കൽ എഞ്ചിനിയറായ അർജുൻ. ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. ദേശിയ പര്യടനത്തിനായി തൃശൂരിൽ നിന്നാണ് അർജുൻ യാത്ര തിരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ സുഹൃത്തായ മോഹനന്റെ വീട്ടിലെത്തി. പര്യടനത്തിന്റെ ആദ്യ ദിവസം മോഹനന്റെ വീട്ടിൽ താമസിച്ച് യാത്ര തുടരാം എന്നായിരുന്നു പദ്ധതി. എന്നാൽ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞവീണു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ