യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു; സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരും: എസ് ജയ്ശങ്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 09:17 PM  |  

Last Updated: 10th July 2022 09:17 PM  |   A+A-   |  

jay_shankar

എസ് ജയ്ശങ്കര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായെന്ന് വിദേകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ ആണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

വിദേശകാര്യ മന്ത്രാലയത്തിന് മാറമല്ല, രാജ്യത്തിന് മൊത്തമായി നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് അറിയാം. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും വിദേശ രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ടും അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സത്യം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
 

ഈ വാർത്ത കൂടി വായിക്കാം 'ബിജെപി തെറ്റ് ചെയ്യുമ്പോള്‍ രാജ്യം എന്തിന് മാപ്പ് പറയണം?, ഈ ചെകുത്താന്‍മാരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണം'; കടന്നാക്രമിച്ച് കെസിആര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ