മതവിദ്വേഷ പോസ്റ്റ്; സഹകരണ ബാങ്ക് ജീവനക്കാരന് സസ്‌പെന്‍ഷന്‍, പുറത്താക്കി സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 08:04 PM  |  

Last Updated: 11th July 2022 08:04 PM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം


മലപ്പുറം: ബലിപെരുന്നാളിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ട സഹകരണ ബാങ്ക് ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂര്‍ ശാഖ ജൂനിയര്‍ അക്കൗണ്ടന്റ് കെവി സത്യനെയാണ് സസ്‌പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

സിപിഎം പാണ്ടിക്കാട് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മണ്ടകക്കുന്ന് ബ്രാഞ്ച് അംഗമായ സത്യനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ജില്ല കമ്മിറ്റി അറിയിച്ചു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ