ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകം; 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 04:40 PM  |  

Last Updated: 12th July 2022 04:40 PM  |   A+A-   |  

vanchiyur vishnu murder case

ഫയല്‍ ചിത്രം

 

കൊച്ചി: ഡിവൈഎഫ്‌ഐ നേതാവും സിപിഎം അംഗവുമായ വഞ്ചിയൂര്‍ സ്വദേശി വിഷ്ണുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ 11 പ്രതികള്‍ക്ക് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിക്കൊന്നത്. ആര്‍എസ്എസ് നേതാക്കളെ ഉള്‍പ്പെടെ ആക്രമിച്ച പല കേസിലും വിഷ്ണു പ്രതിയായിരുന്നു. സംഭവത്തിനു മൂന്നു ദിവസം മുന്‍പു മിത്രാനന്ദപുരത്തെ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ആരോ പടക്കം എറിഞ്ഞിരുന്നു. ഇതു വിഷ്ണുവാണു ചെയ്തതെന്ന സംശയമാണു പ്രകോപനത്തിനു കാരണമെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാലക്കാട് നിന്ന് തട്ടിക്കൊണ്ടു പോയ പോക്സോ കേസ് ഇരയെ കണ്ടെത്തി; മാതാപിതാക്കൾക്കൊപ്പം ​ഗുരുവായൂരിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ