ഈ സമയത്ത് എങ്ങോട്ടാണ് പോകുന്നത്?; യൂണിവേഴ്‌സിറ്റി ജിവനക്കാരെ തടഞ്ഞുവച്ച് വീഡിയോ പകര്‍ത്തി; സദാചാര ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 02:31 PM  |  

Last Updated: 13th July 2022 02:31 PM  |   A+A-   |  

moral policing

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: മഞ്ചേശ്വരത്ത് സദാചാര ആക്രമണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേരം സ്വദേശികളായ വിജിത്ത്, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചുവെന്നു വീഡിയോ പകര്‍ത്തിയെന്നുമാണ് പരാതി. 

ഇന്നലെ വൈകീട്ടാണ് സംഭവം. മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാരായ യുവതിയും യുവാവും റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ മൂന്നംഗസംഘം തടയുകയായിരുന്നു. ഈ സമയത്ത് എങ്ങോട്ടാണ് പോകുന്നത്?. ഇങ്ങനെ ഇവിടെ നടക്കാന്‍ പാടില്ലെന്നും നാട്ടുകാര്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും പറഞ്ഞ് ഇവര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഇവര്‍ ആക്രമിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഇതിന് പിന്നാലെ യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ മഞ്ചേശ്വരം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ മറ്റൊരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; നെടുമങ്ങാട് രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ