മങ്കിപോക്‌സ്; 'രോഗിയുമായി അടുത്ത് ഇടപെട്ട രണ്ട് പേര്‍ നെഗറ്റീവ്; ആശങ്ക വേണ്ട'- ആരോഗ്യ മന്ത്രി

മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍
മന്ത്രി വീണാ ജോര്‍ജ്/ ഫയല്‍

തിരുവനന്തപുരം: മങ്കിപോക്‌സില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുമായി അടുത്ത് ഇടപെട്ട രണ്ട് പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അവര്‍ വ്യക്തമാക്കി. 

അഞ്ച് ജില്ലകളില്‍ നിന്നുള്ളവരെ നിരീക്ഷിക്കുന്നത് തുടരുന്നുണ്ട്. വിമാനത്താവളങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

കേന്ദ്ര സംഘവുമായി നാളെ ആശയവിനിമയം നടത്തുമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

മങ്കിപോക്സിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും. 

തെറ്റായ പ്രചരണങ്ങള്‍ നടത്തരുത്.  എന്തെങ്കിലും സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന്  സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com