സ്‌കൂളിനടുത്ത് കഞ്ചാവുമായി കറങ്ങി; ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 07:20 PM  |  

Last Updated: 18th July 2022 07:20 PM  |   A+A-   |  

ganja

പിടിച്ചെടുത്ത കഞ്ചാവുമായി പൊലീസ് ഉദ്യോഗസ്ഥര്‍


തൃശൂര്‍: പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിന് സമീപം 2 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു. ഒഡീഷ ഗഞ്ചം സ്വദേശികളായ ജിതേന്ദ്ര ജേന (27) ടോഫന്‍ ബെഹറ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഒഡീഷയില്‍ നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തില്‍ കുന്നംകുളം ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ പിടിച്ചെടുത്തത്.  

പെരുമ്പിലാവ് ഭാഗങ്ങളില്‍ ലഹരി മരുന്ന് മാഫിയ സംഘങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങി വില്‍പനക്കായി കൊണ്ടു വന്നിട്ടുളളതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം  അശ്ലീല സംസാരം, മസാജ് റൂമില്‍ ലൈംഗിക പീഡനം; സ്പാ സെന്ററിനെതിരെ പരാതിയുമായി ജീവനക്കാരി, കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ