വിദ്വേഷ മുദ്രാവാക്യം വിളിച്ചവരെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 07:40 AM  |  

Last Updated: 20th July 2022 07:40 AM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം


കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികൾക്കു ജാമ്യം അനുവദിച്ചതിനെ അനുകൂലിച്ച് ഫെയ്സ്ബുക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ.  കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ റംല ഇസ്മയിലിനെയാണു മധ്യമേഖലാ ഡിഐജി സസ്പെൻഡ് ചെയ്തത്. 

6 മാസത്തേക്കാണ് സസ്പെൻഷൻ. ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ജാമ്യം ലഭിച്ചവരെ അനുകൂലിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിട്ട പോസ്റ്റ് റംല ഷെയർ ചെയ്തെന്നാണു പരാതി. 

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. അബദ്ധത്തിൽ ഭർത്താവാണ് തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ഷെയർ ചെയ്തതെന്നാണ് റംലയുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ