നികുതി കുടിശ്ശിക അടച്ച് ഇന്‍ഡിഗോ; ബസ് തിരികെ നല്‍കും

മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി ബസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് കുടിശ്ശിക അടച്ചു തീര്‍ത്തത്
പിടിച്ചെടുത്ത ഇന്‍ഡിഗോ ബസിന് മുന്നില്‍ എംവിഡി ഉദ്യോഗസ്ഥര്‍
പിടിച്ചെടുത്ത ഇന്‍ഡിഗോ ബസിന് മുന്നില്‍ എംവിഡി ഉദ്യോഗസ്ഥര്‍

കോഴിക്കോട്: ബസുകളുടെ വാഹന നികുതി കുടിശ്ശിക അടച്ച് ഇന്‍ഡിഗോ വിമാന കമ്പനി. മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി ബസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് കുടിശ്ശിക അടച്ചു തീര്‍ത്തത്.  വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. പിഴത്തുക ഉള്‍പ്പെടെ അടച്ച് തീര്‍ത്തതായി അറിയിച്ച മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.  രണ്ടുബസുകല്‍ക്കും കൂടി 86,940 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. 

ഇന്‍ഡിഗോ ബസുകള്‍ക്കെതിരെ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇന്‍ഡിഗോ യുടെ എത്ര വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട് എന്ന കണക്കും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. റണ്‍വെയില്‍ ഓടുന്ന ബസുകള്‍ അവസരം കിട്ടിയപ്പോള്‍ പിടിച്ചതാണെന്നും ഇത് സംബന്ധിച്ച് ഇന്‍ഡിഗോ കമ്പനിക്ക് നോട്ടീസ്അയച്ചതായും മലപ്പുറം ആര്‍ടിഒ സിവിഎം ഷെരീഫ് അറിയിച്ചിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് വിമാന കമ്പനി മൂന്നാഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com