ഉറങ്ങിക്കിടന്ന അഞ്ചര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 03:04 PM  |  

Last Updated: 20th July 2022 03:04 PM  |   A+A-   |  

pocso

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവ്. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. 16 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ചുമത്തി. തുക അടയ്ക്കാത്ത പക്ഷം രണ്ടരവര്‍ഷം കൂടി ശിക്ഷ അധികം അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു

പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

86,940 അടയ്ക്കണം;  ഇന്‍ഡിഗോയുടെ മറ്റൊരു ബസിന് കൂടി പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ