പോക്സോ കേസിൽ 75കാരന് 21 വർഷം തടവ്; 1,10,000 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 07:19 PM  |  

Last Updated: 26th July 2022 07:19 PM  |   A+A-   |  

pocso

ഗംഗാധരൻ

 

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. വേലൂർ തെക്കൂട്ട് ഗംഗാധരനെ(75)യാണ്  തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 

2016 ലാണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി സ്വദേശിയായ പ്രതി, മകളുടെ വീട്ടിലേക്ക് എത്തിയപ്പോൾ പേരക്കുട്ടിയോടൊത്ത് കളിക്കാൻ വന്ന അയൽപക്കത്തുള്ള പത്ത് വയസുകാരി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്.  

നെടുപുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ അസി. കമ്മീഷണർ ആയിരുന്ന വികെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെപി അജയകുമാർ ഹാജരായി.

ഈ വാർത്ത കൂടി വായിക്കൂ

പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ