പ്ലസ് വൺ പ്രവേശനം; ഇന്ന് ട്രയൽ അലോട്ട്മെന്റ് ഉണ്ടാകില്ല, നാളത്തേക്ക് മാറ്റി
By സമകാലിക മലയാളം ഡെസ്ക് | Published: 28th July 2022 06:36 AM |
Last Updated: 28th July 2022 06:36 AM | A+A A- |

പ്രതീകാത്മക ചിത്രം/ ഫയൽ
തിരുവനന്തപുരം; സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റിൽ മാറ്റം. ഇന്ന് ട്രയൽ അലോട്ട്മെന്റ് ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്മെന്‍റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. മറ്റു അലോട്ട്മെന്റുകളിൽ വ്യത്യാസമുണ്ടാകില്ല.
ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. സിബിഎസ്ഇ, ഐസിഎസ്സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഈ വർഷം നീളാൻ കാരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ