ആംബുലന്‍സ് ഡ്രൈവറെ ഓടിച്ചിട്ട് കടിച്ചു; തൃപ്പൂണിത്തുറയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 02:46 PM  |  

Last Updated: 29th July 2022 02:46 PM  |   A+A-   |  

sray_dog

പ്രതീകാത്മക ചിത്രം

 


കൊച്ചി: തൃപ്പൂണിത്തുറയില്‍ തെരുവുനായ അഞ്ചുപേരെ ഓടിച്ചിട്ട് കടിച്ചു. ഗുരുതരമായി കടിയേറ്റയാളെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കും നായയയുടെ കടിയേറ്റു.

ഇന്നലെ വൈകീട്ടാണ് സംഭവം. തൃപ്പൂണിത്തുറയിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ദിനേശിനെയാണ് നായ ആദ്യം ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ഹരികുമാറിനെയും നായ കടിച്ചു.  അതിന് പിന്നാലെ പേട്ട പാലത്തിന് സമീപത്തുകൂടി പോകുന്ന കാല്‍നടയാത്രക്കാരെയും നായ കടിക്കുകയായിരുന്നു

കടിയേറ്റ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റവര്‍ക്കെല്ലാം കുത്തിവെയ്പടുത്തു. നായയെ കണ്ടെത്താനായിട്ടില്ല. തെരുവുനായയുടെ ആക്രമണം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി തവണ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിചാരണ എന്തുകൊണ്ടു നീണ്ടു പോയി? ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ