സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം; 52 ദിവസം തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 06:43 AM  |  

Last Updated: 09th June 2022 06:51 AM  |   A+A-   |  

trawling_ban


തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.  52 ദിവസമാണ് ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ തീരപ്രദേശത്ത് വറുതിയുടെ കാലം. 

ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് ഹാർബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുക്കും. 

കേരളത്തിൽ 4500 ട്രോളിംഗ് ബോട്ടുകളാണ് ഉള്ളത്.  ഹാർബറുകളിലും ലാൻഡിംഗ് സെൻററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളും അടച്ചിടും. ട്രോളിങ് നിരോധനം മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളേയും ബാധിക്കും. ഇന്ന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സുമെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

'മൊബൈല്‍ ഫോണിന് അടിപ്പെടുന്ന കുട്ടികളെ രക്ഷിക്കും'; പുതിയ പദ്ധതിയുമായി കേരള പൊലീസ്
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ