സ്വപ്‌ന പറഞ്ഞത് സത്യം; അവരെ സംരക്ഷിക്കും; എച്ച്ആര്‍ഡിഎസ്

സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്‌
എച്ച്അര്‍ഡിഎസ് വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍
എച്ച്അര്‍ഡിഎസ് വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍

കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്‌ന പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നതായി സന്നദ്ധസംഘടനയായ എച്ച്ആര്‍ഡിഎസിന്റെ വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍. രഹസ്യമൊഴി നല്‍കാന്‍ മൂന്ന് മാസം മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു. മൊഴി പുറത്തുവന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടാകാവുന്ന വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിച്ചെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതെന്ന് സ്വപ്‌നയുടെ അടുത്ത സുഹൃത്തായ ഷാജ് കിരണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്ആര്‍ഡിഎസിന്റെ വിശദീകരണം. സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതില്‍ എച്ച്ആര്‍ഡിഎസിന് യാതൊരുബന്ധവുമില്ല. ഇത് സംബന്ധിച്ച് ഒരു സഹായവും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. എച്ചഡിആര്‍എസുമായി ബന്ധപ്പെട്ട് ഷാജ് കിരണ്‍  പറയുന്ന കാര്യം അടിസ്ഥാനരഹിതമാണ്. സ്വര്‍ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലില്‍ സ്വപ്‌ന പറയുന്നതാണ് സത്യമെന്ന് വിശ്വസിക്കുന്നു. അതിന്റെ തെളിവുകള്‍ അവരുടെ കൈവശമുണ്ടെന്ന് അവര്‍ പറഞ്ഞതായും വേണുഗോപാല്‍ പറഞ്ഞു.

സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ചെയ്യാന്‍ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയ പ്രേരണയുമില്ല. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com