തലയിൽ ഏഴ് മുറിവുകൾ; സമീപത്ത് തളംകെട്ടി രക്തം; ആലപ്പുഴയിൽ യുവതി മരിച്ച നിലയിൽ; ദുരൂഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 04:49 PM  |  

Last Updated: 11th June 2022 04:49 PM  |   A+A-   |  

young woman found dead

ക്രിസ്റ്റി വര്‍ഗീസ്

 

ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ ആലപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.  

തലയ്ക്ക് പിന്നില്‍ ഏഴ് മുറിവുകളുണ്ട്. മരിച്ചതിന് സമീപം രക്തം തളം കെട്ടി കിടന്നിരുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് ഏറെക്കാലമായി ക്രിസ്റ്റി തനിച്ചാണ് താമസിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വീട്ടിൽ യുവാവിന്റെ പരാക്രമം; തടയാൻ ചെന്ന അയൽവാസികൾക്ക് വെടിയേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ