'ഇത് പ്രതികാരം, ഗൂഢാലോചന കേസ് റദ്ദാക്കണം'; സ്വപ്‌ന ഇന്ന് ഹൈക്കോടതിയിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 07:16 AM  |  

Last Updated: 13th June 2022 07:16 AM  |   A+A-   |  

swapna_suresh

സ്വപ്ന സുരേഷ്

 

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയിലെടുത്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്ന സുരേഷിനെയും പി സി ജോർജ്ജിനെയും  പ്രതികളാക്കി പൊലീസ് കേസ് എടുത്തിട്ടുള്ളത്. 

മുഖ്യമന്ത്രിയടക്കമുള്ളവ‍ർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

ജലീലിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ രണ്ട് ദിവസത്തിനകം നടത്തുമെന്ന് സ്വപ്ന ഇന്നലെ കൊച്ചിയിൽ എത്തിയപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരും ജലീലുമാണെന്നും അവ‍ർ പറഞ്ഞു. രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് വിശദീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രതിഷേധം വകവയ്ക്കാതെ മുഖ്യമന്ത്രി; പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ