സ്‌കൂളിലേക്ക് പോകുന്നതിനിടെ ഉമ്മയുടെ കൈവിട്ട് ഓടി; യുകെജി വിദ്യാര്‍ഥി സ്‌കൂട്ടറിച്ച് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 08:56 AM  |  

Last Updated: 14th June 2022 08:56 AM  |   A+A-   |  

child-abuse1

പ്രതീകാത്മക ചിത്രം


അത്തോളി: സ്കൂളിലേക്ക് പോകുന്നതിന് ഇടയിൽ ഉമ്മയുടെ കൈവിട്ടോടിയ യുകെജി വിദ്യാർഥി സ്കൂട്ടറിടിച്ചു മരിച്ചു. കൂനഞ്ചേരി പുത്തലത്ത് മുഹമ്മദാലിയുടെയും നസീമയുടെയും ഏകമകൻ മുനവർ അലി (5) ആണ് മരിച്ചത്. 

വീടിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ് കാത്ത് നിൽക്കുന്നതിനിടെ ഉമ്മയുടെ കൈവിട്ട് കുട്ടി റോഡിനു മറുഭാഗത്തേക്ക് ഓടുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ വന്നിടിക്കുകയായിരുന്നു. കൂനഞ്ചേരി എഎൽപി സ്കൂളിലെ വിദ്യാർഥിയാണ്. കബറടക്കം ഇന്ന്. 

ഈ വാർത്ത കൂടി വായിക്കാം 

ഹെല്‍മറ്റില്ലെങ്കിലും ലൈസന്‍സ് തെറിക്കും; കടുത്ത നടപടി എടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ