പാർട്ടി ഫണ്ട് തട്ടിപ്പ്: പയ്യന്നൂർ എംഎൽഎയെ തരംതാഴ്ത്തി സിപിഎം, കൂട്ട നടപടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 06:06 PM  |  

Last Updated: 17th June 2022 06:06 PM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ടി ഐ മധുസൂദനൻ എംഎൽഎയെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തി. മൂന്ന് അംഗങ്ങൾക്ക് പരസ്യശാസനയാണ് നടപടിയെന്നാണ് വിവരം. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനേയും മാറ്റി. 

സ്ഥാനാർഥി എന്ന നിലിയിലും പാർട്ടിയുടെ മുതിർന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനൻ എംഎൽഎക്കെതിരെ നടപടി എടുത്തത്. സംസ്ഥാന സമിതി അംഗം ടി വി രാജേഷിനാണ് ഏരിയാ കമ്മിറ്റിയുടെ ചുമതല. 

ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിനായി നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും നറുക്കിന് വേണ്ടി പിരിച്ച തുക പൂർണ്ണമായും ചിട്ടി കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ആരോപണം. രണ്ട് രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്തായത്. ഇതിനുപുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായും ആരോപണമുണ്ട്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മലയാളി ഡോക്ടർ ബ്രിട്ടനിൽ കാറപകടത്തിൽ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ