യാക്കോബായ സഭ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 12:13 PM  |  

Last Updated: 21st June 2022 12:14 PM  |   A+A-   |  

Zacharias_Mar_Polycarpos

സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ്

 

കോട്ടയം:  യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ് അന്തരിച്ചു 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. 

വൈകീട്ട് 5 മണിവരെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ടാവും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. ബുധനാഴ് ഉച്ചകഴിഞ്ഞ് 3ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂഷ നടക്കും

വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്; സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് സ്വപ്‌നയുടെ കത്ത്
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ