ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 07:26 AM  |  

Last Updated: 21st June 2022 07:26 AM  |   A+A-   |  

bhasha_institute

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർഥികൾ നാളെ ( ജൂൺ 22ന് ) രാവിലെ 10.30ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

ഉദ്യോ​ഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ബയോഡേറ്റ എന്നിവ സഹിതമാണ് നേരിട്ട് ഹാജരാകേണ്ടത്. ശമ്പളം: എഡിറ്റോറിയൽ അസിസ്റ്റന്റ്- 32560 രൂപ, സബ് എഡിറ്റർ- 32560 രൂപ. 

പ്രായപരിധി 35 വയസ്. എസ്.സി, എസ്.ടി വിഭാഗത്തിന് പ്രായ പരിധിയിൽ അഞ്ച് വർഷത്തെ ഇളവ് അനുവദിക്കും. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നടത്തുക. കൂടുതൽ വിവരങ്ങൾക്ക്:  https://www.keralabhashainstitute.org/.

ഈ വാര്‍ത്ത കൂടി വായിക്കാം

ഹയർ സെക്കൻഡറി ഫലം അതിവേഗം 'പി.ആർ.ഡി ലൈവ്' ആപ്പിൽ
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ