നോര്‍വേയിലേക്ക് കുതിക്കാന്‍ രണ്ട് ഇലക്ട്രിക് ബാര്‍ജുകള്‍; കൊച്ചി കപ്പല്‍ശാലയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ - വീഡിയോ 

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച രണ്ട് ഇലക്ട്രിക് ബാര്‍ജുകള്‍ നോര്‍വേയ്ക്ക് കൈമാറി
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച രണ്ട് ബാര്‍ജുകള്‍, ചിത്രം: എ സനേഷ്
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച രണ്ട് ബാര്‍ജുകള്‍, ചിത്രം: എ സനേഷ്

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച രണ്ട് ഇലക്ട്രിക് ബാര്‍ജുകള്‍ നോര്‍വേയ്ക്ക് കൈമാറി. നോര്‍വേയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എഎസ്‌കെഒ മാരിടൈമിന് ആണ് ബാര്‍ജുകള്‍ കൈമാറിയത്. ബാര്‍ജുകളെയും കൊണ്ട് മദര്‍ഷിപ്പ് ഇന്ന് നോര്‍വേയിലേക്ക് പുറപ്പെടും.

വെള്ളിയാഴ്ച കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങിലാണ് ബാര്‍ജുകള്‍ കൈമാറിയത്. നോര്‍വീജിയന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന ഗ്രീന്‍ ഷിപ്പിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് കൈമാറ്റം.എഎസ്‌കെഒ മാരിടൈം എംഡി കായ് ജസ്റ്റ് ഓള്‍സെന്റെ ഭാര്യ ലൊയ്ഡ ഓള്‍സെന്‍ മുഖ്യാതിഥിയായി. 

60 മീറ്റര്‍ നീളമുള്ള ബാര്‍ജുകളില്‍ 1846 കിലോ വാട്ട് ശേഷിയുള്ള ബാറ്ററികളാണുള്ളത്. ഓരോ ബാര്‍ജിലും 16 കണ്ടെയ്നറുകള്‍ കൊണ്ടുപോകാന്‍ സാധിക്കും. 500 ടണ്ണാണ്് ഭാരം. 60 കോടി രൂപയാണ് ബാര്‍ജ് നിര്‍മ്മാണത്തിന് ചെലവായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com