സ്വര്‍ണവില കുറഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 10:06 AM  |  

Last Updated: 01st March 2022 10:06 AM  |   A+A-   |  

gold price

ചിത്രം: പിടിഐ

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

യുക്രൈന്‍ സംഘര്‍ഷമാണ് സ്വര്‍ണവിലയില്‍ അടക്കം പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സ്വര്‍ണവില കുറഞ്ഞു

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. 37,800 രൂപ രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. പിന്നീട്  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.