നാളെ 22 വിമാനങ്ങള്‍ എത്തും; 17,000 പേര്‍ യുക്രൈന്‍ അതിര്‍ത്തി കടന്നു; ബാക്കിയുള്ളവരെ എത്തിക്കാന്‍ തീവ്രശ്രമം; വി മുരളധീരന്‍

കേരളത്തിലിരുന്നും കേരളാ ഹൗസിലിരുന്നും നിരുത്തരവാദപരമായി നടത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം
വി മുരളീധരന്‍
വി മുരളീധരന്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ ഗംഗാ രക്ഷാദൗത്യം വളരെ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഇന്ന് യുക്രൈനില്‍ നിന്ന് 19 വിമാനങ്ങള്‍ ഡല്‍ഹിയിലും മുംബൈയിലുമായി എത്തിച്ചേരും. നാളെ 22 ഇന്ത്യാക്കാരുമായുള്ള വിമാനങ്ങള്‍ എത്തും. യുക്രൈനില്‍ നിന്ന 13000ത്തോളം പേര്‍ രാജ്യത്ത് എത്തിയിട്ടുണ്ട്. 24 വരെ അതിര്‍ത്തി കടന്ന് എത്തിയത് നാലായിരം പേരാണ്.  യുക്രൈനില്‍ നിന്ന് ഇതുവരെ അതിര്‍ത്തികടന്നവരുടെ എണ്ണം 17000 ആയെന്നും മുരളീധരന്‍ പറഞ്ഞു. ബാക്കിയുള്ളവരെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.

ഹര്‍കീവില്‍ നിന്ന് ഇന്നലെ അടുത്തസ്ഥലത്തേക്ക് മാറിയ വിദ്യാര്‍ഥികളില്‍ പലരും പടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറിയതായാണ് വിവരം. സുമിയിലും ഹാര്‍കീവിലും അവശേഷിപ്പിക്കുന്നവരെ കൂടി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. 

രക്ഷാദൗത്യം പൂര്‍ണമായും ഏകോപിപ്പിക്കുന്നത് വിദേശകാര്യവകുപ്പാണ്. കേരളത്തിലിരുന്നും കേരളാ ഹൗസിലിരുന്നും ചിലര്‍
നിരുത്തരവാദപരമായി നടത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം. രാജ്യം  ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരമാണ് മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com