സ്വര്‍ണവിലയില്‍ വന്‍വര്‍ധന, ഒറ്റയടിക്ക് കൂടിയത് 1040 രൂപ; 40,000 കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 09:55 AM  |  

Last Updated: 09th March 2022 09:57 AM  |   A+A-   |  

gold price

ചിത്രം: പിടിഐ

 

കൊച്ചി:  സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടന്നു. അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടക്കുന്നത്. പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലയുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈമാസം ഇതുവരെ 3000ലധികം രൂപയാണ് വര്‍ധിച്ചത്.യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

യുക്രൈന്‍ പ്രതിസന്ധി

ഓഹരി വിപണി നഷ്ടത്തില്‍ ആയതോടെ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിയുകയാണ്. ഇതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.