ചുവരില്‍ 6 ഇംഗ്ലീഷ് വാക്കുകള്‍; 6 മാസത്തിനിടെ 2 കുട്ടികളുടെ ആത്മഹത്യ; ചുരുളഴിക്കാന്‍ പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 09:26 AM  |  

Last Updated: 15th March 2022 09:26 AM  |   A+A-   |  

SUICIDE CASE

പ്രതീകാത്മക ചിത്രം


ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ആറു മാസത്തിനിടെ രണ്ട് വിദ്യാർഥികൾ ജീവൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. 12, 13 വയസുകാരായ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. 

ഞായാറാഴ്ച്ച വൈകിട്ടോടെയാണ് നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരൻ ജോഷി-സുബിത ദമ്പതികളുടെ മകൻ അനന്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റവന്യൂ ക്വട്ടേഴ്‌സിനുള്ളിൽ ജനലിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. മാതാപിതാക്കൾ പുറത്ത് പോയിരിക്കുകയായിരുന്നു.colour, better, wish, father, show, blue എന്നി ഇംഗിഷ് വാക്കുകൾ ചുവരിൽ ചോക്കു കൊണ്ടും ബുക്കിൽ പേന കൊണ്ടും എഴുതിയിരുന്നു.  

6 മാസം മുൻപ് നെടുങ്കണ്ടത്ത് കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകൻ പതിമൂന്നുകാരൻ ജെറോൾഡ് മരിച്ചിരുന്നു. ഇത് ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തൽ. ഗെയിമുകൾക്ക് കുട്ടികൾ അടിപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടർന്ന് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.