തോറ്റത് അയോഗ്യതയായി കാണരുത്; ലിജുവിനായി സുധാകരന്റെ കത്ത്; പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 05:42 PM  |  

Last Updated: 18th March 2022 05:43 PM  |   A+A-   |  

k sudhakaran

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യസഭ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എം. ലിജുവിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പില്‍ തോറ്റത് അയോഗ്യതയായി കാണരുതെന്ന് എഐസിസിക്ക് കത്തുനല്‍കി. തോറ്റുപോയവര്‍ ബലിയാടുകള്‍, തോല്‍വിക്ക് പല കാരണങ്ങളുണ്ട്. തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ ബലിയാടാക്കപ്പെടുന്നവരെ മാറ്റിനിര്‍ത്തരുതെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. അതേസമയം രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക കെപിസിസി ഹൈക്കമാന്‍ഡിന് നല്‍കി.

സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണു കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്.  രണ്ടു ദിവസത്തിനകം ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യുവത്വത്തെ പരിഗണിക്കണമെന്നാണു പൊതുവിലുള്ള അഭിപ്രായമെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു. സതീശന്‍ പാച്ചേനി, വി.ടി.ബല്‍റാം എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വനിതകളെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ബിന്ദു കൃഷ്ണയ്‌ക്കോ ഷാനിമോള്‍ ഉസ്മാനോ സാധ്യതയുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും സാധ്യത കുറവാണ്.