ജനകീയ ഹോട്ടലിന്റെ കിണറ്റില്‍ സോപ്പുപൊടി കലര്‍ത്തി; സമീപത്തെ ഹോട്ടലുകാരന്‍ പിടിയില്‍ 

വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന സമീപത്തെ കിണറ്റിലാണ് സോപ്പുപൊടി കലർത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പനമരം: ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലർത്തി. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന സമീപത്തെ കിണറ്റിലാണ് സോപ്പുപൊടി കലർത്തിയത്. സംഭവത്തിൽ പ്രതി പിടിയിലായി. 

ജനകീയ ഹോട്ടലിന് സമീപത്തായി മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവൻ മമ്മൂട്ടി (58) ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് പമ്പു ചെയ്തപ്പോൾ വെള്ളം പതഞ്ഞു പൊങ്ങി. സോപ്പുപൊടിയുടെ മണം അനുഭവപ്പെട്ടതോടെ കുടുംബശ്രീ അംഗങ്ങൾ പരാതി നൽകി. 

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മമ്മൂട്ടി കുറ്റം സമ്മതിച്ചു

കമ്പളക്കാട് പൊലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മമ്മൂട്ടി കുറ്റം സമ്മതിച്ചു. സോപ്പുപൊടിയാണ് കിണറ്റിൽ കലർത്തിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇയാളെവെണ്ണിയോടെത്തിച്ച് തെളിവെടുത്തു. 

വെണ്ണിയോട് ടൗണിൽ വർഷങ്ങളായി ഹോട്ടൽ നടത്തുന്ന ആളാണ് മമ്മൂട്ടി. എന്നാൽ ജനകീയ ഹോട്ടൽ വന്നതോടെ കച്ചവടം കുറഞ്ഞു. ഇതാണ് കിണറ്റിൽ സോപ്പുപൊടി കലർത്താൻ ഇടയാക്കിയത്.  കീടനാശിനിയോ മറ്റോ വെള്ളത്തിൽ കലർത്തിയതായി തെളിഞ്ഞാൽ ഇയാളുടെ പേരിൽ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com