സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെ, എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്: പദ്മജ വേണുഗോപാൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 09:34 PM  |  

Last Updated: 19th March 2022 09:34 PM  |   A+A-   |  

padmaja_venugopal

പദ്മജ വേണുഗോപാൽ

 

തൃശ്ശൂർ: തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ലെന്നും തനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ടെന്നും പദ്മജ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എന്നെ സഹായിച്ചതും  ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് പദ്മജ. 

പദാമജയുടെ ഫേസ്ബുക്ക് കുറിപ്പ് 

എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. 

പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് ..

എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല...എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു..