ആയിരം കുട്ടികള്‍ക്ക് സാങ്കേതിക സര്‍വകലാശാലയുടെ സൗജന്യ ലാപ്‌ടോപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 12:19 PM  |  

Last Updated: 23rd March 2022 12:19 PM  |   A+A-   |  

laptop distribution

സൗജന്യ ലാപ്ടോപ്പ് വിതരണം മുഖ്യമന്ത്രി നിർവഹിക്കുന്നു/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കോവിഡ് സൃഷ്ടിച്ച ഡിജിറ്റല്‍ വിടവ് മറികടക്കാന്‍ സാങ്കേതിക സര്‍വകലാശാല ആയിരം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല തനതുഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ച് കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നത്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ തുടക്കത്തില്‍ ലാപ്‌ടോപ്പുകള്‍ നല്‍കുന്നത്. ഇതില്‍ പകുതിയിലേറെയും പെണ്‍കുട്ടികളാണ്. 

'സമത്വ' എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് 4.5 കോടി രൂപ ചിലവിലാണ് ലാപ്‌ടോപ്പുകള്‍ നല്‍കുന്നത്.