തലേക്കുന്നിൽ ബഷീർ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 06:07 AM  |  

Last Updated: 25th March 2022 06:07 AM  |   A+A-   |  

basheer

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമത്തിലായിരുന്നു. മുന്‍ എംപിയും മുന്‍ എംഎല്‍എയുമാണ്.

ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും (1984,89) രണ്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. 1980 മുതല്‍ 89 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു. 1977 ല്‍ കഴക്കൂട്ടത്തു നിന്നും വിജയിച്ച് നിയമസഭയിലെത്തി. എ കെ ആന്റണി മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി നിയമസഭാംഗത്വം രാജിവെച്ചു. 

പിന്നീട് രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ലും 79 ലും രാജ്യസഭാംഗമായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. പ്രശസ്ത നടന്‍ പ്രേനസീറിന്റെ സഹോദരി സുഹ്‌റയാണ് ഭാര്യ.